കനത്ത മഴ : പൊൻമുടി ഡാമിന്‍റെ ഒരു ഷട്ടർ തുറന്നു - Heavy rain
ഇടുക്കി: കനത്ത മഴയെത്തുടർന്ന് പൊൻമുടി ഡാമിന്‍റെ ഒരു ഷട്ടർ 30 സെൻ്റീമീറ്റർ ഉയർത്തി. 45 ക്യുമെക്സ് വരെ വെള്ളമാണ് തുറന്നുവിടുന്നത്. 706. 55 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 707.70 മണ് പരമാവധി സംഭരണ ശേഷി. പരമാവധി സംഭരണ ശേഷിയിൽ നിന്നും ഒരു മീറ്റർ താഴ്ത്തി ജലനിരപ്പ് നിർത്തണമെന്ന നിർദേശത്തെ തുടർന്നാണ് നിലവിൽ ഒരു ഷട്ടർ ഉയർത്തിയത്. ഇത്തവണ മഴ ശക്തമായി പെയ്തതിനാൽ മൂന്നാം തവണയാണ് പെന്മുടി അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തുന്നത്. മഴ ശക്തമായാൽ ഇനിയും ഷട്ടർ ഉയർത്തേണ്ടി വരും.