മുസ്ലിം ലീഗ് സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിക്കില്ല : നജുവ ഹനീന കുറുമാടൻ - നജുവ ഹനീന കുറുമാടൻ
മലപ്പുറം: ഹരിത കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്ന് നിയുക്ത ഹരിത വൈസ് പ്രസിഡന്‍റ് നജുവ ഹനീന കുറുമാടൻ. മുസ്ലിം ലീഗ് ഒരിക്കലും സ്ത്രീ വിരുദ്ധ നിലപാടുകൾ സ്വീകരിക്കില്ലെന്നും പാർട്ടിയിൽ വിശ്വാസമുണ്ടെന്നും നജുവ പറഞ്ഞു. പാര്‍ട്ടി വിരോധികൾ ആണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നതെന്നും കൃത്യമായ ചർച്ചകൾ നടത്തിയാണ് പാർട്ടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതെന്നും നജുവ ഹനീന കുറുമാടൻ പറഞ്ഞു.