നിയമസഭ കയ്യാങ്കളി കേസ് : കേരള കോൺഗ്രസ് രാഷ്‌ട്രീയ തീരുമാനമെടുക്കണമെന്ന് വി.ഡി. സതീശൻ - വിഡി സതീശൻ വാർത്ത
തിരുവനന്തപുരം: കെ.എം. മാണി അഴിമതിക്കാരനാണെന്ന സർക്കാർ നിലപാട് കേരളത്തിലെ ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള കോൺഗ്രസിനെ കൂടെ നിർത്തിയിട്ടും അപമാനിക്കുന്ന സമീപനമാണ് അവരുടേത്. കെ.എം. മാണിയോട് ആദരവും ബഹുമാനവുമുണ്ടെങ്കിൽ കേരള കോൺഗ്രസ് രാഷ്ട്രീയ തീരുമാനം എടുക്കണം. നിയമസഭ കയ്യാങ്കളി കേസിൽ സർക്കാർ അപ്പീൽ പോകാൻ പാടില്ലായിരുന്നെന്നും വി.ഡി. സതീശൻ പറഞ്ഞു.