നിയമസഭയില്‍ ഗാന്ധി ജയന്തി ആഘോഷം
മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള നിയമസഭയിലും ഗാന്ധി അനുസ്മരണം നടന്നു. നിയമസഭയിലെ ഗാന്ധി പ്രതിമയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്‌പീക്കര്‍ വി.ശശി, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.