ഗോത്ര സമൂഹത്തിന്‍റെ തനത് പകര്‍ന്നാട്ടവുമായി ഗദ്ദിക വേദിയില്‍ വയനാടന്‍ സംഘം
ആലപ്പുഴ:വയനാട് മാനന്തവാടിയിലെ തിരുനെല്ലിയില്‍ നിന്നെത്തിയ നാട്ടുഗദ്ദിക സംഘം ഗദ്ദിക നഗരിക്ക് വേറിട്ട അനുഭവമായി. ലിപികളില്ലാത്ത ഗോത്ര ഭാഷയില്‍ നാട്ടുഗദ്ദികയുടെ ഈരടികള്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ സദസ്സ് ഏറെ ആവേശത്തോടെയാണ് നോക്കിക്കണ്ടത്. തിരുനെല്ലിയിലെ ആദിവാസി ഊരില്‍ ജാതിമത വ്യത്യാസമില്ലാതെ വീടുകള്‍ തോറും നടത്തിവരുന്ന ആചാരപ്രകാരമുള്ള കലാരൂപമാണ് നാട്ടുഗദ്ദിക. പുരുഷന്‍മാര്‍ സ്ത്രീ വേഷം കെട്ടിക്കൊണ്ട് കുലദൈവമായ മാരിയെ കൊണ്ടാടുന്നതാണിത്. തിരുനെല്ലിയിലെ റാവുളര്‍ ഗോത്രത്തില്‍ പെട്ടവരാണ് ഈ കലാരൂപം അവതരിപ്പിച്ചത്. വയനാട് മാനന്തവാടി പി.കെ കാളന്‍ ഗോത്ര കലാസമിതിയിലെ പി.കെ കരിയനും സംഘവുമാണ് ഈ വേറിട്ട കലാരൂപം ഗദ്ദിക-2019 ന്‍റെ അരങ്ങിലെത്തിച്ചത്.
Last Updated : Dec 4, 2019, 12:48 AM IST