കൃഷിഭൂമി സംരക്ഷിച്ച് 51 വർഷമായി ഏറുമാടത്തിൽ ; അറിയാം കൃഷ്ണന്‍റെ കഥ - pathanamthitta
കൃഷിയെയും കൃഷിഭൂമിയെയും സംരക്ഷിച്ച് കഴിഞ്ഞ 51 വർഷമായി ഏറുമാടത്തിൽ ജീവിക്കുന്ന ഒരു കർഷകൻ. പത്തനംതിട്ടയിൽ നിന്നും 40 കിലോമീറ്ററിലധികം ദൂരെ തേക്കും തോട് എന്ന പ്രദേശത്താണ് കൃഷ്ണൻ എന്ന കർഷകനുളളത്. തേക്കും തോട് ജങ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്ററിലധികം കാടിനുള്ളിലുടെ നടന്നാല്‍ ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തിൽ എത്താൻ കഴിയും. അദ്ദേഹത്തിന്‍റെ വിശേഷങ്ങളും അദ്ദേഹം നേരിടുന്ന പ്രശ്നങ്ങളും കേൾക്കാം.