അയ്യന്‍റെ സന്നിധിയില്‍ പുല്ലാങ്കുഴല്‍ നാദധാര - venu aadinadu
ശബരിമല: സന്നിധാനത്ത് ഭക്തിയുടെ ഓളം തീര്‍ത്ത് വേണു ആദിനാടിന്‍റെ പുല്ലാങ്കുഴല്‍ നാദധാര. ശബരിമല സന്നിധാനം ശ്രീധര്‍മ്മശാസ്‌ത ഓഡിറ്റോറിയത്തിലാണ് പുല്ലാങ്കുഴല്‍ കച്ചേരി നടന്നത്. പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനായ വേണു ആദിനാട് തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് സന്നിധാനത്ത് കച്ചേരി നടത്തുന്നത്. കച്ചേരിയില്‍ ഇരുപതോളം ഭക്തിഗാനങ്ങള്‍ അദ്ദേഹം വായിച്ചു. പ്രമോദ് കരുനാഗപ്പള്ളിയാണ് ഹാര്‍മോണിയം വായിച്ചത്. ഉമ്മന്നൂര്‍ മനോജ് കുമാര്‍ ഇടക്ക കൊട്ടി .