കേരളം

kerala

ETV Bharat / videos

കഴക്കൂട്ടത്ത് ബേക്കറി നിർമാണ യൂണിറ്റിൽ തീപിടിത്തം - Fire out break at Kazhakuttam

🎬 Watch Now: Feature Video

By

Published : Mar 14, 2020, 9:34 PM IST

തിരുവനന്തപുരം: കഴക്കൂട്ടം വെട്ടുറോഡിൽ പ്രവർത്തിക്കുന്ന ബേക്കറി നിർമാണ യൂണിറ്റിൽ തീപിടിത്തം. വൈകുന്നേരം ആറരയോടെയാണ് വെട്ടുറോഡിൽ പ്രവർത്തിക്കുന്ന അമൽ ഫുഡ്‌സിന്‍റെ ബേക്കറി നിർമാണ യൂണിറ്റിന് തീപിടിച്ചത്. കഴക്കൂട്ടം, ചാക്ക, ആറ്റിങ്ങൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനയുടെ ആറ് യൂണിറ്റുകൾ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ജീവനക്കാർ ജോലി കഴിഞ്ഞ് പോയിരുന്നതിനാൽ ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ് കണ്ടെത്തല്‍. പത്ത് വർഷമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഫാക്ടറിയിലെ ചിപ്സ് നിർമാണ യൂണിറ്റിലാണ് ആദ്യം തീ പടർന്നത്. സംഭവത്തില്‍ മംഗലപുരം പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details