നെടുമങ്ങാട് പി.എ അസീസ് എഞ്ചിനീയറിങ് കോളജിന് സമീപം തീ പിടിത്തം - thiruvanthapuram
തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്ത് പി.എ അസീസ് എഞ്ചിനീയറിങ് കോളജിന് സമീപത്ത് തീ പിടിത്തം. കൃഷി നാശം ഒഴിച്ചാൽ ആളപായമോ വൻനാശനഷ്ടമോ ഇല്ല . തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. നെടുമങ്ങാട് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയാണ്. നെടുമങ്ങാട് പൊലീസും സ്ഥലത്തുണ്ട്.