പ്രളയ ദുരിതാശ്വാസം ലഭിച്ചത് വിരലിലെണ്ണാവുന്നവർക്ക് മാത്രം; പ്രതിഷേധം സംഘടിപ്പിച്ച് മുസ്ലിം ലീഗ് - muslim league updates
പ്രളയ ദുരിതാശ്വാസം നൽകാത്ത ഇടത് സർക്കാർ വഞ്ചനക്കെതിരെ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. മലപ്പുറം വില്ലേജിൽ 1343ഉം പാണക്കാട് വില്ലേജിൽ 896ഉം പ്രളയ ബാധിതരുടെ അപേക്ഷകളിൽ വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് സർക്കാർ സഹായം ലഭിച്ചത്. 'പതിനായിരം എവിടെ സർക്കാരെ' എന്ന മുദ്രാവാക്യവുമായി നടത്തിയ മാർച്ച് മൈലപ്പുറം ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉമർ അറക്കൽ മാർച്ച് ഉദ്ഘാടനം ചെയ്തു. എന്നാൽ കോട്ടപ്പടി ചുറ്റി വില്ലേജ് ഓഫീസിന് മുന്നിലെത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പി കെ സക്കീർ ഹുസൈനാണ് അധ്യക്ഷത വഹിച്ചത്.