കണ്ണൂരിൽ കർഷക ലോംങ് മാർച്ചിന് തുടക്കമായി - long march
ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ മലയോര കര്‍ഷക ലോങ് മാര്‍ച്ചിന് ചെറുപുഴയില്‍ തുടക്കമായി. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ കർഷക മാർച്ച് ഉദ്ഘാടനം ചെയ്തു. നാളെ വൻ കർഷക റാലിയോടെ മാർച്ച് പയ്യാവൂരിൽ സമാപിക്കും. കർഷകരോട് യാതൊരു പ്രതിബദ്ധതയും കേന്ദ്ര സർക്കാരിനില്ലെന്നും കാർഷിക വിളകളുടെ വിലയിടിച്ച് കർഷകർക്ക് ദാരിദ്ര്യം മാത്രം സമ്മാനിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ ഇത്തരം കർഷക ദ്രോഹ നയങ്ങൾക്ക് ബദലായി കേരളത്തിൽ എൽഡിഎഫ് സർക്കാർ സമഗ്ര മേഖലയിലും പുരോഗതി കൈവരിച്ച് കർഷക പക്ഷ നിലപാടുകളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.