ഇരട്ട മാസ്‌ക് ധരിക്കുന്നതെങ്ങനെ? ഡോ.ശ്രീജിത്ത്.എൻ.കുമാർ സംസാരിക്കുന്നു - covid masking
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനം വിറങ്ങലിക്കുമ്പോൾ ഇന്നും പ്രധാന പ്രതിരോധ മാർഗം കൃത്യമായി മാസ്ക് ധരിക്കൽ തന്നെയാണ്. ഇരട്ട ജനിതകമാറ്റം വന്ന വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനാൽ ഇരട്ട മാസ്ക് ധരിക്കണം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന നിർദ്ദേശം.എങ്ങനെയാണ് രണ്ട് മാസ്കുകൾ ധരിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ദ്ധനായ ഡോ. ശ്രീജിത്ത്.എൻ.കുമാർ വിശദീകരിക്കുന്നു.