ദൈവത്തിന്‍റെ സ്വന്തം നാട്, വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭൂപ്രകൃതി, കാത്തുവെയ്ക്കാം വരും തലമുറയ്ക്കായി
ഓരോ പരിസ്ഥിതി ദിനവും ഓരോ ഓർമപ്പെടുത്തലാണ്. ദുര മൂത്ത മനുഷ്യന്‍റെ അനിയന്ത്രിതമായ ഇടപെടലില്‍ നശിക്കുന്ന പ്രകൃതിയുടെ വേദന തിളച്ചു മറിയുന്നുണ്ട് എന്ന ഓർമപ്പെടുത്തല്‍. അത് പ്രകൃതിയുടെ കണ്ണീരും കലാപവുമായി ആർത്തലച്ചെത്തുമ്പോൾ മനുഷ്യൻ വെറും കാഴ്ചക്കാരനായി നില്‍ക്കേണ്ടി വരുമെന്ന ഓർമപ്പെടുത്തല്‍. ജൈവ വൈവിധ്യവും പ്രകൃതി സമ്പത്തും കൊണ്ട് സമ്പന്നമായ കേരളം, പ്രകൃതി ദുരന്തങ്ങൾ ഏല്‍പ്പിച്ച മുറിവുകളില്‍ നിന്ന് തിരിച്ചു വരികയാണ്. ജീവ ശ്വാസം തേടുന്ന പ്രകൃതിയെ സംരക്ഷിക്കലാണ് ഓരോ മനുഷ്യന്‍റെയും പ്രാഥമികമായ ഉത്തരവാദിത്തം. ഒരു ദിനത്തില്‍ മാത്രമൊതുങ്ങുതല്ല ആ ഉത്തരവാദിത്തം.. ഓരോ ദിനവും നമുക്ക് പ്രകൃതിക്കായി ഒന്നിക്കാം. ഈ സുന്ദര മനോജ്ഞ ഭൂമിയെ വരും തലമുറയ്ക്കായി കാത്തുവെയ്ക്കാം..