ഇ-റേഷൻകാർഡുകൾ ഉടൻ നല്‍കുമെന്ന് മന്ത്രി പി.തിലോത്തമൻ
ആലപ്പുഴ: അക്ഷയ കേന്ദ്രങ്ങൾ വഴി ഉടന്‍ ഇ-റേഷൻകാർഡുകൾ നൽകുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ വഴിയും നേരിട്ടും അപേക്ഷ നൽകിയാൽ രണ്ട് ദിവസത്തിനുള്ളിൽ കാർഡുകൾ ലഭിക്കും.