പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം സഹായം പ്രഖ്യാപിക്കാത്തത് അത്ഭുതപ്പെടുത്തിയെന്ന് ഇഎം നജീബ്
തിരുവനന്തപുരം: കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയ്ക്ക് കേന്ദ്ര സർക്കാർ സഹായം അത്യാവശ്യമാണെന്ന് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രീസ് പ്രസിഡന്‍റ് ഇ.എം നജീബ് പറഞ്ഞു. ടൂറിസം മേഖലയുടെ ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് കേന്ദ്ര സർക്കാരിനാണ്. വിദേശികൾ രാജ്യത്തിലേക്ക് എത്തിക്കുന്ന ഡോളറുകൾ ഇവിടെ തന്നെ നിക്ഷേപിക്കപ്പെടുന്നുണ്ട്. നൂറ് ശതമാനം വരുമാനവും ആദ്യം ലഭിക്കുന്നത് കേന്ദ്രത്തിനാണ്. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ കേന്ദ്രം ഒരു പാക്കേജ് പോലും പ്രഖ്യാപിക്കാത്തത് അത്ഭുകരമാണെന്നും ഇ.എം നജീബ് പറഞ്ഞു.
Last Updated : May 9, 2020, 4:59 PM IST