പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് - DYFi youth march
കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് നടത്തി. കരിമ്പം മുതൽ തളിപ്പറമ്പ് വരെ നടന്ന മാർച്ചിൽ നിരവധി പേരാണ് പങ്കെടുത്തത്. സിപിഐഎം ഏരിയ സെക്രട്ടറി എം. മുകുന്ദൻ ഫ്ലാഗ് ഓഫ് ചെയ്‌തു. ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്‍റ് എം. നിഖിൽ, പരിയാരം പഞ്ചായത്ത് പ്രസിഡന്‍റ് എ. രാജേഷ്, പ്രശോഭ് മൊറാഴ തുടങ്ങിയവർ നേതൃത്വം നൽകി.