കേരളം

kerala

ETV Bharat / videos

ഹോമിയോപ്പതിക്ക് ഐഎംഎ പരിഗണന നല്‍കണമെന്ന് ഡോ. ബിജു - ഐഎംഎ

By

Published : Jun 2, 2020, 9:38 PM IST

പത്തനംതിട്ട : കേരളത്തിൽ എല്ലാ ചികിത്സാ ശാസ്ത്രങ്ങൾക്കും അതിന്‍റേതായ പരിഗണന ഐഎംഎ നൽകണമെന്ന് ഡോ.ബിജു. ജില്ലയിലെ ഹോമിയോ വിഭാഗം മേധാവിയും 25ലധികം രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചലചിത്ര സംവിധായകൻ കൂടിയായ ഡോ.ബിജു ഇതുവരെയുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി ഇടിവി ഭാരതുമായി പങ്കുവച്ചു. ഹോമിയോപ്പതി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കൂടുതൽ പ്രതിരോധ മരുന്നുകൾ ജില്ലയിൽ വിതരണം ചെയ്തുവെന്നും ഡോ.ബിജു പറഞ്ഞു. ജില്ലയിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തിന്‍റെയും മരുന്ന് വിതരണത്തിന്‍റെയും ചുമതല ഹോമിയോ വിഭാഗത്തിനായിരുന്നു.

ABOUT THE AUTHOR

...view details