വയനാട് ഡിഎം വിംസ് മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കില്ലെന്ന് സി.കെ.ശശീന്ദ്രൻ എംഎൽഎ - സഖാവ് സി കെ ശശീന്ദ്രൻ
വയനാട്: ഡിഎം വിംസ് മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കില്ലെന്ന് സി.കെ.ശശീന്ദ്രൻ എംഎൽഎ. സർക്കാർ മുന്നോട്ടുവച്ച ഉപാധികൾ ഡിഎം വിംസ് മെഡിക്കൽ കോളജ് മാനേജ്മെന്‍റ് അംഗീകരിക്കാത്തതിനാലാണ് കോളജ് ഏറ്റെടുക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറിയതെന്ന് സി.കെ.ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ സർക്കാർ ചെലവിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്നും എംഎൽഎ പറഞ്ഞു. അടുത്ത ദിവസം മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങൾ സംസാരിക്കുമെന്നും സി.കെ.ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.