ഷഹലയുടെ മരണം; സ്കൂളിന് കെട്ടിടം പണിയാൻ ഒരു കോടി അനുവദിച്ചിരുന്നതായി നഗരസഭ അധ്യക്ഷൻ
സുൽത്താൻബത്തേരിയിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സർവജന സ്കൂളിന് കെട്ടിടം പണിയാൻ ഒരു കോടി രൂപ സർക്കാർ ഫണ്ട് അനുവദിച്ചിരുന്നതായി നഗരസഭ അധ്യക്ഷൻ ടി.എൽ സാബു പറഞ്ഞു. പൊളിച്ചു പണിയാൻ പദ്ധതി ഉള്ളതുകൊണ്ടാണ് വിദ്യാർഥിക്ക് പാമ്പുകടിയേറ്റ ക്ലാസ്സ് ഉൾപ്പെടുന്ന കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി നടത്താതിരുന്നതെന്നും ടി.എൽ സാബു പറഞ്ഞു. സുൽത്താൻബത്തേരി നഗരസഭയുടെ കീഴിലുള്ളതാണ് സ്കൂൾ. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ ക്ലാസ് മുറിയിൽ കുഴികൾ ഒന്നും കണ്ടില്ലെന്നും ടി.എൽ സാബു പറഞ്ഞു
Last Updated : Nov 22, 2019, 3:48 PM IST