പുഴയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - മലപ്പുറം മൃതദേഹം
മലപ്പുറം: പാണക്കാട് മറ്റത്തൂർ പാലത്തിന് സമീപം പുഴയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ സഫർ(39)ആണ് മരിച്ചത്. പൊലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പത്ത് വർഷത്തിലേറെയായി വേങ്ങരയിലാണ് താമസം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.