നീറ്റ് - ജെ.ഇ.ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം - anilkumar mla
മലപ്പുറം: നീറ്റ് - ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ദേശീയ തലത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ.വി.വി പ്രകാശ് അധ്യക്ഷത വഹിച്ചു.