വീണ്ടും കണ്ണില്ലാത്ത ക്രൂരത ; വളർത്തുനായയെ ബൈക്കിൽ കെട്ടിവലിച്ച് ഉടമ - നായയെ ബൈക്കിന്‍റെ പുറകിൽ കെട്ടിവലിച്ചു
മലപ്പുറം: എടക്കരയിൽ വളർത്തുനായയോട് ഉടമസ്ഥന്‍റെ ക്രൂരത. നായയെ ബൈക്കിന്‍റെ പുറകിൽ കെട്ടിവലിച്ചു. ഈ ക്രൂരത കണ്ട് നാട്ടുകാർ തടഞ്ഞെങ്കിലും 'പട്ടി ചത്താൽ നിനക്ക് എന്താടാ.’ എന്ന് പ്രതികരിച്ച് ഉടമ പിന്നെയും ബൈക്കോടിച്ചു. പെരുങ്കളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്.നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന. നായയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരാതിയെ തുടർന്ന് കരുനെച്ചി സ്വദ്ദേശി സേവ്യറിനെതിരെ എടക്കര പൊലീസ് കേസെടുത്തു. പ്രതി ഒളിവിൽ പോയി.
Last Updated : Apr 17, 2021, 9:38 PM IST