പള്ളിപ്പുറം സി.ആര്‍.പി.എഫ് ഡി.ഐ.ജി ആസ്ഥാനത്തേക്ക് യൂത്ത്കോൺഗ്രസ് മാർച്ച് നടത്തി - എം.എ.ലത്തീഫ്
വെടിവെപ്പിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പള്ളിപ്പുറം സി.ആര്‍.പി.എഫ് ഡി.ഐ.ജി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്തവരെ വെടിവച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. അജയരാജ്, പെരുംകുളം അൻസർ, ശ്രീകണ്ഠൻ നായർ, മഞ്ജു പ്രദീപ്, ഭുവനചദ്രൻ നായർ എന്നിവരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.