ഇം.എം ആഗസ്തിയും കെ.കെ ജയചന്ദ്രനും വോട്ട് രേഖപ്പെടുത്തി - CPM district secretary
ഇടുക്കി: സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ കുഞ്ചിതണ്ണി സർക്കാർ സ്‌കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. ഇടുക്കി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ഇടതു പക്ഷം വിജയിക്കുമെന്നും കെ കെ ജയചന്ദ്രൻ പറഞ്ഞു. അതേസമയം ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർഥി ഇ.എം ആഗസ്‌തി കട്ടപ്പന ടൗൺ ഹാളിൽ വോട്ട് ചെയ്തു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് ഇ.എം ആഗസ്തി പറഞ്ഞു.