പൗരത്വ ഭേദഗതി ബില്ലിനെതിരെ പോസ്റ്റ് ഓഫീസ് മാര്‍ച്ചുമായി സി.പി.എം ഏരിയാ കമ്മിറ്റി - പോസ്റ്റ് ഓഫീസ് മാര്‍ച്ചുമായി സി.പി.എം ഏരിയാ കമ്മിറ്റി
മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം നിലമ്പൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. മുൻ എം.എൽ.എ വി.ശശികുമാർ പ്രകടനം ഉദ്ഘാടനം ചെയ്‌തു. രാജ്യത്തെ വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്നും, പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഏരിയാ സെന്‍റർ അംഗം പി.ടി.ഉമ്മർ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ, ജില്ലാ കമ്മറ്റി അംഗം ജോർജ് കെ.ആൻറണി, കെ.റഹീം, ടി.പി.യൂസഫ്, ജെ.രാധാകൃഷ്‌ണൻ, എൻ.വേലുക്കുട്ടി, പി.ഹരിദാസൻ, സഹിൽ അകമ്പാടം എന്നിവർ പ്രസംഗിച്ചു. പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രകടനം പൊലീസ് തടഞ്ഞു. സംസ്ഥാന വ്യാപകമായി ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിന്‍റെ ഭാഗമായാണ് നിലമ്പൂരിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തിയത്. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും.