കൊവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് എഎം ആരിഫ് എംപി - alappuzha arukutti containment zone news
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പ്രദേശങ്ങളെ കണ്ടെയ്ൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് എ.എം. ആരിഫ് എം.പി. ആലപ്പുഴ ജില്ലയുടെ വടക്കേ അതിർത്തി പഞ്ചായത്തായ അരൂക്കുറ്റിയിലെ ചില പ്രദേശങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായിട്ടുണ്ട്. ഒരു മാസത്തിലേറെയായി ജനങ്ങൾ പുറത്തിറങ്ങാനാവാതെ വിഷമിക്കുകയാണ്. വ്യാപനം കുറഞ്ഞ പ്രദേശങ്ങളെ ഒഴിവാക്കാമെന്ന് പറഞ്ഞെങ്കിലും കലക്‌ടര്‍ അത് പാലിക്കുന്നില്ലെന്നും എ.എം ആരിഫ് ആരോപിച്ചു.