വോട്ടെണ്ണലിനായി കാസർകോട് സജ്ജം - കാസർകോട് വോട്ടെണ്ണൽ
കാസർകോട്: വിധി പ്രഖ്യാപനത്തിന് കാതോർത്ത് കാസർകോട്. 1591 ബൂത്തുകളും 20000ൽപ്പരം പോസ്റ്റൽ ബാലറ്റുകളുമാണ് ജില്ലയിലുള്ളത്. ആദ്യമണിക്കൂറിൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണി തീർക്കും. നാല് ഹാളുകൾ ആണ് ഇ വി എം വോട്ടുകൾ എണ്ണാൻ തയ്യാറാക്കിയത്. പോസ്റ്റൽ വോട്ടുകൾക്ക് ഓരോ ഹാളും തയാറാക്കിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലെയും ഫലത്തെ ആകാംഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.