സിഒടി നസീര്‍ വധശ്രമം : പോലീസ് തെളിവെടുപ്പ് നടത്തി - സിഒടി നസീര്‍
സിഒടി നസീര്‍ അക്രമിക്കപ്പെട്ട കേസില്‍ തലശ്ശേരി കായത്ത് റോഡില്‍ പോലീസ് തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിലുള്ള പ്രതി റോഷന്‍, ശ്രീജിന്‍ എന്നിവരുമായാണ് അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയത്. അക്രമം നടന്ന കായത്ത് റോഡിന് പുറമെ തലശ്ശേരി ഓവര്‍ബറീസ് ഫോളി, ഒവി റോഡ്, എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി. സിഐ വിശ്വംഭരന്‍ , എസ്ഐ ഹരീഷ് എന്നിവരടങ്ങിയ അന്വേഷണം സംഘമാണ് പ്രതികളുമായെത്തിയത്.