കേരളം

kerala

ETV Bharat / videos

എൻ.പി.ആർ വിവരശേഖരണം ; പ്രതിഷേധ മാർച്ചുമായി കോണ്‍ഗ്രസ് - NPR

🎬 Watch Now: Feature Video

By

Published : Jan 30, 2020, 2:32 AM IST

മലപ്പുറം: എൻ.പി ആർ നടപ്പാക്കാൻ പിണറായി സർക്കാറിന് ഇരട്ട താപ്പ് നയമെന്നാരോപിച്ച് കോൺഗ്രസ് നിലമ്പൂർ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ കരീം മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു. മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്തവരോട് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് വി.എ.കരീം പറഞ്ഞു, ദേശീയ ജനസംഖ്യാ രജിസ്ട്രേഷൻ നടപടികൾ കേരളത്തിൽ തുടങ്ങിയതായും, അതിന്‍റെ പ്രാരംഭ നടപടികളാണ് നിലമ്പൂർ തഹസിൽദാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്‍റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്‍റ് വി.എസ്.ജോയി മുഖ്യ പ്രഭാഷണം നടത്തി. നിരവധി പ്രവർത്തകർ റാലിയിൽ പങ്കെടുത്തു

ABOUT THE AUTHOR

...view details