പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കോണ്‍ഗ്രസ് - congress news
മലപ്പുറം : പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രതിഷേധം സംസ്‌കാര സാഹിതി അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പാലോളി മെഹബൂബ് അധ്യക്ഷനായി. പദ്മിനി ഗോപിനാഥ്, എ. ഗോപിനാഥ്, എം.കെ. ബാലന്‍, ഷെറി ജോര്‍ജ്, പി.ടി. ചെറിയാന്‍, സി.ടി. ഉമ്മര്‍കോയ, വി.എ. ലത്തീഫ്, ഗിരീഷ് മോളൂര്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.