വട്ടിയൂര്‍ക്കാവിലെ തോല്‍വി; കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ പൊട്ടിത്തെറി - മേയർ വി.കെ.പ്രശാന്ത്
വട്ടിയൂർക്കാവില്‍ മേയർ വി.കെ.പ്രശാന്ത് വിജയിച്ചതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയിൽ പൊട്ടിത്തെറി. പ്രശാന്തിനെ താനാണ് മേയർ സ്ഥാനത്ത് ഇത്രയും കാലം തുടരാനനുവദിച്ചതെന്ന കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിൽ മനംനൊന്ത് താൻ കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയാണെന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ യു.ഡി.എഫ് കക്ഷി നേതാവ് ഡി. അനിൽകുമാർ അറിയിച്ചു. ബി.ജെ.പിയെ എതിർക്കുക എന്ന കോൺഗ്രസ് അഖിലേന്ത്യാ നയത്തിന്‍റെ ഭാഗമായാണ് തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് സിപിഎമ്മിന് കഴിഞ്ഞ നാല് വർഷം പിന്തുണ നൽകിയതെന്നും ഇത് പാർട്ടി ജില്ലാ കമ്മിറ്റിയുമായി ആലോചിച്ചു മാത്രമായിരുന്നെന്നും അനിൽ കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
Last Updated : Oct 25, 2019, 6:24 PM IST