യു.ഡി.എഫ് ജനപ്രതിനിധികളുടെ മംഗളൂരു സന്ദർശനത്തിൽ ആശയക്കുഴപ്പം - യു.ഡി.എഫ് ജനപ്രതിനിധികളുടെ മംഗളൂരു സന്ദർശനം
കാസര്‍കോട്: യു.ഡി.എഫ് ജനപ്രതിനിധികളുടെ മംഗളൂരു സന്ദർശനത്തിൽ ആശയക്കുഴപ്പം. സന്ദർശനം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്.എന്നാല്‍ മുസ്ലീം ലീഗ് എം.എൽ.എമാര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നിരോധനാജ്ഞ തുടരുന്നതിനാൽ എത്ര പേർക്ക് പോകാനാകുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടെന്നും സന്ദർശനം നടത്തുമെന്നും സി.ഷംസുദ്ദീൻ എം. എൽ.എ പറഞ്ഞു. പാറക്കൽ അബ്‌ദുല്ല, എൻ.എ.നെല്ലിക്കുന്ന്, എം.സി ഖമറുദ്ദീൻ എന്നിവരാണ് മംഗളൂരുവിലേക്ക് പോകുന്നത്. കെ.സുധാകരൻ എം.പിയും രാജ്മോഹൻ ഉണ്ണിത്താൻ എം.പി യുമാണ് കാസർകോട് ലീഗ് എം.എൽ.എമാരുമായി ചർച്ച നടത്തുന്നത്.