ക്യാമ്പസ് ഫ്രണ്ടിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം - march news
തിരുവനന്തപുരം: ക്യാമ്പസ് ഫ്രണ്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പാലക്കാട് ക്യാമ്പസ്ഫ്രണ്ട് പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ തയ്യാറാകാത്ത പ്രവർത്തകർ എം.ജി റോഡ് ഉപരോധിച്ചു. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകവും പ്രയോഗിച്ചു.