പെൺകുട്ടികളുടെ വിവാഹ പ്രായം വർധിപ്പിക്കുന്നതിൽ ആശങ്ക: പി.കെ കുഞ്ഞാലിക്കുട്ടി - പെൺകുട്ടികളുടെ വിവാഹ പ്രായം
മലപ്പുറം: പെൺകുട്ടികളുടെ വിവാഹ പ്രായം വർധിപ്പിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇതിൽ സാമൂഹിക പ്രശ്‌നമുണ്ട്.താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായും കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.