അതിഥി തൊഴിലാളികളുടെ മടങ്ങി വരവിന് ഉപാധികളുമായി കലക്ടര്‍ - കലക്ടർ എസ് സുഹാസ്
എറണാകുളം: അതിഥി തൊഴിലാളികളെ തിരികെയത്തിക്കാന്‍ ഉപാധികളുമായി എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ്. തിരിച്ചെത്തുന്ന അഥിതി തെഴിലാളികളുടെ ക്വാറന്‍റൈന്‍ തൊഴിലുടമ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് സുരക്ഷാ മുന്‍കരുതലുകളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീതിയിൽ അതിഥി താഴിലാളികൾ കൂട്ടത്തോടെ മടങ്ങിയത് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തൊഴിലുടമകൾ രംഗത്ത് വരുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കലക്ടർ.