ഡോക്‌ടര്‍ ചിന്താമണി നാഗേഷ് രാമചന്ദ്ര റാവുവിന് ഹോണററി ഡോക്‌ടർ ഓഫ് സയൻസ് ബിരുദം - ഹോണററി ഡോക്‌ടർ ഓഫ് സയൻസ് ബിരുദം
തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ ഹോണററി ഡോക്‌ടർ ഓഫ് സയൻസ് ബിരുദം പ്രശസ്‌ത ശാസ്‌ത്രജ്ഞനും ഭാരതരത്ന അവാർഡ് ജേതാവുമായ ഡോക്‌ടർ ചിന്താമണി നാഗേഷ് രാമചന്ദ്ര റാവുവിന് സമർപ്പിച്ചു. സർവ്വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിരുദം നൽകി ആദരിച്ചു. ശാസ്‌ത്രമേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ആദരം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ, സർവ്വകലാശാല വൈസ് ചാൻസിലർ വി.പി മഹാദേവൻ പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.