കേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി പൗര പ്രമുഖരുമായി കൂടി കാഴ്‌ച നടത്തി - മുഖ്യമന്ത്രി പിണറായി വിജയൻ
കാസർകോട്: കേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് ജില്ലയിലെ പൗര പ്രമുഖരുമായി കൂടി കാഴ്‌ച നടത്തി. ഭാവി കേരള വികസനത്തിനായുള്ള ആശയ സ്വരൂപണത്തിൻ്റെ ഭാഗമായി നടന്ന യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള 150 പ്രതിനിധികൾ പങ്കെടുത്തു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.