കേക്ക് മുറിച്ച് മുഖ്യമന്ത്രി; വിജയം ആഘോഷിച്ച് ഇടതുമുന്നണി - CM cuts cake
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് ഇടതുമുന്നണി. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചേർന്ന ആദ്യ ഇടതുമുന്നണി യോഗത്തിൽ കേക്ക് മുറിച്ചായിരുന്നു വിജയാഘോഷം. മുഖ്യമന്ത്രി പിണറായി വിജയനാണ് കേക്ക് മുറിച്ചത്. എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും അദ്ദേഹം മധുരം പകുത്തു നല്‍കി. ആഘോഷത്തിന് ശേഷമാണ് മന്ത്രി സ്ഥാന വിഭജനം പോലെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട ഇടതുമുന്നണി യോഗം ആരംഭിച്ചത്.