പൗരത്വ ഭേദഗതി നിയമം; വയനാട്ടിലും വിദ്യാര്‍ഥി പ്രതിഷേധം - വിദ്യാര്‍ഥി പ്രതിഷേധം
വയനാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട്ടിലും വിദ്യാർഥി പ്രതിഷേധം. താമരശ്ശേരി ചുരത്തിൽ വിദ്യാർഥികൾ ലോങ് മാർച്ച് നടത്തി. വൈത്തിരി വെറ്ററിനറി കോളജ് വിദ്യാർഥികളുടെ പ്രതിഷേധത്തില്‍ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. കോളജിൽ നിന്നും തളിപ്പുഴ ടൗൺ വരെയുള്ള പ്രതിഷേധ പ്രകടനത്തിനൊടുവിൽ അമിത് ഷായുടെ കോലം കത്തിച്ചു.