പൗരത്വ ഭേദഗതി നിയമം; വയനാട് ജില്ലയിൽ പ്രതിഷേധം തുടരുന്നു - പൗരത്വ ഭേദഗതി നിയമം
വയനാട്: പൗരത്വ നിയമത്തിനെതിരെ വയനാട് ജില്ലയിൽ പ്രതിഷേധം തുടരുന്നു. വയനാട് ജില്ലാ സമസ്‌താ കോർഡിനേഷൻ കമ്മിറ്റി പൗരത്വ നിയമത്തിനെതിരെ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. പ്രകടനം എസ്.കെ.എം.ജെ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ചു. എച്ച്.ഐ.എം യൂ.പി സ്കൂൾ മൈതാനത്തായിരുന്നു സമ്മേളനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മീനങ്ങാടിയിലും പ്രതിഷേധ പ്രകടനം നടന്നു. മീനങ്ങാടി പൗരാവലിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.