പൗരത്വ ഭേദഗതി നിയമം; പാലക്കാട് നഗരസഭയിൽ ഭരണ പ്രതിപക്ഷ തർക്കം - പാലക്കാട് നഗരസഭ വാര്‍ത്ത
പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം അവതരിപ്പിച്ച പ്രമേയം ചർച്ച ചെയ്യാത്തതിനെത്തുടര്‍ന്ന് പാലക്കാട് നഗരസഭയിൽ യുഡിഎഫ്, സിപിഎം കൗൺസിലർമാരുടെ പ്രതിഷേധം. ബിജെപിയാണ് നഗരസഭ ഭരിക്കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് നഗരസഭയുടെ വികസന സെമിനാർ യുഡിഎഫ്, സിപിഎം അംഗങ്ങൾ ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസമാണ് സിപിഎം കൗൺസിലറായ അബ്ദുൽ ഷുക്കൂർ പൗരത്വ നിയമ ഭേദഗതിക്കെതിരെ നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെച്ചൊല്ലി അന്നും കൗൺസിലിൽ കയ്യാങ്കളിയുണ്ടാക്കുകയും ബിജെപി അംഗങ്ങൾ പ്രമേയം കീറിയെറിയുകയും ചെയ്തിരുന്നു.