CHILD ADOPTION ROW EXPLAINER | ദത്ത് വിവാദത്തില്‍ ആരാണ് തെറ്റുകാര്‍? - ദത്ത് വിവാദത്തില്‍ ആരാണ് തെറ്റുകാര്‍?
CHILD ADOPTION ROW: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ഒന്നര മാസം നീണ്ടു നിന്ന ചൂടേറിയ ചർച്ചകൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും വിരാമമായി. ദത്ത് വിവാദത്തില്‍ ആരാണ് തെറ്റുകാര്‍? നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ച് കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികളാണോ തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ വേണ്ടി ഒന്നര മാസമായി പ്രത്യക്ഷ സമരം നടത്തിയ അനുപമയാണോ? അതോ കഴിഞ്ഞ ഏഴുമാസക്കാലത്തിനിടക്ക് അനുപമയും അജിത്തും നല്‍കിയ പരാതികള്‍ക്ക് യാതൊരു നടപടിയും കൈക്കൊള്ളാതിരുന്ന ഭരണ സംവിധാനങ്ങളോ? ശിശുക്ഷേമ സമിതി അടക്കമുള്ള ഭരണ സംവിധാനങ്ങള്‍ വിഷയത്തില്‍ ഗുരുതര വീഴ്‌ച വരുത്തിയിട്ടും സമൂഹമാധ്യമങ്ങളില്‍ അനുപമ മാത്രം അക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?