ചികിത്സയിൽ കഴിയുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ മുഖ്യമന്ത്രി സന്ദർശിച്ചു - chief minister visited
എറണാകുളം: യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പനി ബാധിച്ച് ഒരു മാസക്കാലമായി കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം. സെക്രട്ടറിയേറ്റിന് മുമ്പിൽ തുടരുന്ന പ്രതിഷേധങ്ങൾക്കിടെ സഭാ പ്രതിനിധികൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സന്ദർശനത്തിൽ സഭാ പ്രശ്‌നം ചർച്ചയായില്ലെന്നാണ് സൂചന.