വിജയത്തിൽ ഏറെ സന്തോഷമെന്ന് പി.പ്രസാദ് - P. Prasad won
ആലപ്പുഴ: ചേർത്തലയിൽ ഇടത് സ്ഥാനാർഥി പി.പ്രസാദ് വിജയിച്ചു. 7595 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി എസ്.ശരത്തിനെ പരാജയപ്പെടുത്തിയത്. ചേർത്തലയിലെ സിപിഐയുടെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഇരുന്നാണ് പി.പ്രസാദും, സിറ്റിങ് എംഎൽഎയും മന്ത്രിയുമായ പി.തിലോത്തമനും നേതാക്കളും പ്രവർത്തകരും തെരെഞ്ഞെടുപ്പ് ഫലം നിരീക്ഷിച്ചത്. ഫലം പുറത്തുവന്നതോടെ പ്രവർത്തകരും നേതാക്കളും പി.പ്രസാദിനെ പൊന്നാട അണിയിച്ചും മധുരം നൽകിയും ആഹ്ളാദം പങ്കുവച്ചു. തെരെഞ്ഞെടുപ്പ് വിജയത്തിൽ ഏറെ സന്തോഷം ഉണ്ടെന്ന് പി.പ്രസാദ് പ്രതികരിച്ചു.