ഭക്തിസാന്ദ്രമായി ചക്കുളത്തുകാവ് പൊങ്കാല - പണ്ടാര അടുപ്പ്
ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രം. പുലർച്ചെ നാലിന് നിർമ്മാല്യത്തോടെ ആരംഭിച്ച പൊങ്കാല മഹോത്സവത്തില്‍ ഹിന്ദു മഹാമണ്ഡലം പ്രസിഡന്‍റ് പി.എസ്.നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാധാകൃഷ്‌ണന്‍ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഇത്തവണ പെങ്കാല അർപ്പിക്കാനെത്തിയത്.