കുഴൽ കിണറിലെ ചെളി റോഡിൽ തള്ളി; സ്വകാര്യ വ്യക്തിക്കെതിരെ കേസ് - എടക്കര എസ്ഐ
മലപ്പുറം: കുഴൽ കിണര്‍ നിര്‍മിച്ചതിന്‍റെ ചെളി റോഡിൽ തള്ളിയ സംഭവത്തിൽ സ്വകാര്യ വ്യക്തിക്കെതിരെ കേസെടുത്തു. രണ്ട് ബൈക്ക് യാത്രക്കാർ റോഡിലെ ചെളിയില്‍ തെന്നി വീണ് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടക്കര എസ്ഐ അമീറലി സംഭവസ്ഥലം സന്ദർശിച്ചു. കുഴൽ കിണർ കുത്തിയതിനും പൊതുജനത്തെ ബുദ്ധിമുട്ടിച്ചതിനും പാറക്കൽ ഷൗക്കത്ത് എന്നയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്ഐ അമീറലി പറഞ്ഞു.