പൗരത്വ ഭേദഗതി നിയമം; മലപ്പുറത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചു - malapuram
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചു. 'മതേതരത്വം സംരക്ഷിക്കുക, പിറന്ന നാട്ടിൽ ജീവിക്കാൻ അവകാശം നൽകുക' എന്നായിരുന്നു റാലിയുടെ മുദ്രാവാക്യം. മേപ്പാടത്ത് നിന്നും ആരംഭിച്ച റാലി മമ്പാടിൽ സമാപിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപേർ റാലിയിൽ പങ്കെടുത്തു.