താനൂരിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു ; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി - മലപ്പുറം
മലപ്പുറം: താനൂർ ദേവതിയാറിന് സമീപം ബസ് മറിഞ്ഞ് അപകടം. തിരൂരിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.ഇതിൽ അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ ഗിരീഷ്, മിനി, നീതു, ഷാദിയ, സുരേഷ് എന്നിവരെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. ദേവദാർ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് അതിവേഗത്തിൽ താഴേക്ക് വരുമ്പോൾ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന് നിയന്ത്രണംവിട്ടാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Last Updated : Oct 27, 2021, 10:51 PM IST