വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിഎസ്‌പിയുടെ സെക്രട്ടറിയേറ്റ് മാർച്ച് - bsp secretariat march
തിരുവനന്തപുരം: വാളയാർ കേസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിഎസ്‌പി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തി. മന്ത്രി എ.കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്ന് ബിഎസ്‌പി ആവശ്യപെട്ടു. കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം. ഇക്കാര്യത്തിൽ തീരുമാനമാകുംവരെ സമരം തുടരുമെന്നും മന്ത്രി എ.കെ ബാലൻ രാജിവെക്കണമെന്നും ബിഎസ്‌പി സംസ്ഥാന പ്രസിഡന്‍റ് ജെ. സുധാകരൻ ഐഎഎസ് പറഞ്ഞു.