ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കലക്‌ട്രേറ്റ് മാര്‍ച്ച് - ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി
പത്തനംതിട്ട: ആഭ്യന്തര സുരക്ഷാ വീഴ്‌ച ആരോപിച്ച് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് കലക്ട്രേറ്റിന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ജി.രാമൻ നായർ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്‍റ് അശോകൻ കുളനടയുടെ നേത്യത്വത്തിൽ നൂറോളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.